ഉറക്കം ഒരു പൂട്ടാണ്
ഒന്നു പൂട്ടിയാല്‍
പിന്നെ തുറക്കയായ്
മാത്രുഗര്ഭത്തിലേക്കെന്നപോല്
കാനനയാത്രകള്‍
ചോലപ്പടര്പ്പുകള്
പരമകാഷ്0യില്‍ നമ്മളാദവും ഹവ്വയും
വിലക്കു മറികടന്നും കാട്ടുകനികള്
ഭുജിച്ചവര്‍
പ്രണയവാടികകളില്
രാസലീലാനികുഞ്ജങ്ങളില്
നര്‍ത്തനം ചെയ്തവര്‍.
പൊടുന്നനെ പേടിപ്പെടുത്തുവാന്‍
ആരുടെ നിലവിളി
തോക്കു ചൂണ്ടുന്നു വേറൊരാള്
പ്രാണന്റെ നഷ്ടഭീതിയാലലറുന്നു
ചേതന.
പൂട്ടിന്റെയിന്ദ്രജാലക്കൊളുത്തഴിഞ്ഞുണരുന്നു
പൂട്ടു നഷ്ടപ്പെട്ട ഒരാമാടപ്പെട്ടിയാണ് ഞാന്‍
1 comment:
ബൂലോകത്തിലേക്കു സ്വാഗതം
അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ
നല്ല ഉദ്യമം
ആശം സകള്‍
Post a Comment