നാവിന്‍ തുമ്പുവരെ വന്ന്
പറച്ചിലാവാതെ പിടച്ചു
മറവിയുടെ തോടിന്നുള്ളില്‍
ഇരുട്ടില്‍ക്കിടന്ന് പകച്ചു
ബഹളങ്ങളില്‍ നിന്നൊഴിഞ്ഞ്
തലച്ചോറിലെവിടെയോ സമാധികൊണ്ടു
ആത്മജ്ഞാനം സിദ്ധിക്കയാലൊ എന്തോ
സമാധിയില്‍ നിന്നുണര്‍ന്ന് പ്രയാണം തുടങ്ങി
ഓര്‍മ്മയുടെ പുരാതന നഗരങ്ങള്‍ പിന്നിട്ട്
ബോധത്തിന്റെ നിബിഡ കാനനങ്ങള്‍ പിന്നിട്ട്
ജനിമ്റുതികളുടെ കാട്ടരുവികളില്‍ കുളിച്ച്
ഉടലാര്‍ന്ന് രൂപമാര്‍ന്ന് അര്‍ത്ഥം ധരിച്ച്
എതിര്‍പ്പുകളെ ത്രിണവല്‍ഗണിച്ച്
ഒരു നാള്‍ പുറത്തുചാടി
വരണ്ട ചുണ്ടുകള്‍ അതിനെ
സത്യം എന്ന് ശബ്ദപ്പെടുത്തി
No comments:
Post a Comment