പുലരിയിലെ തുടിമഞ്ഞ്
നിന്നെ തലോടും
ഇളംവെയിൽ മാറിലെച്ചൂടിനാൽ
നിന്നെയുരുക്കും
മലകൾക്ക് നടുവിൽ വിരിഞ്ഞ മഴവില്ല്
നിന്റെ സന്നിധിയിൽ നഗ്നന്രുത്തം ചവിട്ടും
നിന്നെച്ചുറ്റിയൊഴുകും പുഴകൾ
മദാലസകളാകും
കാറ്റ് മുളംകാട്ടിൽ കയറി
മുത്തരഞ്ഞാണമിട്ട ശീലുകളാൽ
നിന്നെ വർണ്ണിക്കും
പ്രപഞ്ചമൊരു ബിന്ദുവിൽ
നിശ്ചലം നിൽക്കും
ജഡകോശങ്ങൾക്ക് ജീവൻ തെഴുക്കും
വനസ്ഥലികളിലെ മൌനം
സംഗീതമായ് പടരും
നിബിഡമാം ബോധാന്ധകാരം
പുലർന്ന് വാക്കിന്റെ
പുരുഷാർത്ഥജ്വാല പിറക്കും
പിന്നെ
നിന്നെയാവിഷ്കരിക്കാൻ
എനിക്ക് കുറഞ്ഞൊരാ
വാക്കുകൾ മാത്രം മതി
1 comment:
താങ്കളുടെ ബ്ലോഗ് ഞങ്ങള്‍ സന്ദര്‍ശിച്ചു. മലയാള ഭാഷാ സ്നേഹികളുടെ കൂട്ടായ്മയ്ക്കായി മലയാള ഭാഷാ അധ്യാപകരായ ഞങ്ങള്‍ ആരംഭിച്ച ബ്ലോഗാണ് www.schoolvidyarangam.blogspot.com. ഇതിലേക്ക് താങ്കളുടെ കവിതകള്‍ അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു.
Post a Comment