Friday, May 28, 2010

എസ്സെമ്മെസ്സ്

എന്റെ ഇൻ ബോക്സ് നിറയെ
നിന്റെ മെസ്സേജുകളായിരുന്നു
എത്രമേൽ ഡിലീറ്റ് ചെയ്തിട്ടും
അവ അരൂപികളായ ചിത്രശലഭങ്ങളെപ്പോലെ
ഇൻ ബോക്സിലേക്കു പറന്നിറങ്ങിക്കൊണ്ടിരുന്നു
ഇനി അവിടെ അടയിരുന്ന് അവ വിരിയിക്കുമായിരിക്കണം
നമ്മുടെ പ്രണയത്തിന്റെ തീവ്ര വസന്തങ്ങളെ

1 comment:

M.R.Anilan -എം. ആര്‍.അനിലന്‍ said...

കവിതകൾ മിക്കതും വായിച്ചു. ലഘുവായ എഡിറ്റിങ്ങ് കഴിഞ്ഞാൽ നന്നായി ശോഭിക്കുന്നവ. അക്ഷരത്തെറ്റുകൾ കഴിവതും നീക്കം ചെയ്താൽ നന്നായിരുന്നു. ഹൃ( hR ) കൃ (kR)സ്മൃ (smR) മുതലായവയിൽ വ്യാപകമായ പിശകുകളുണ്ട്.ട്രാൻസ് ലിറ്ററേഷന്‌ താഴെക്കാണുന്ന ലിങ്ക് ഉപയോഗിച്ചു നോക്കൂ.
http://varamozhi.appspot.com/assets/index.html