നെടുങ്ങാടിക്കവിതകള്‍
സന്തോഷ് നെടുങ്ങാടിയുടെ കവിതകള്‍ വായിക്കാനൊരിടം -മാഞ്ഞുപോകാത്തതാമഴലിടങ്ങൾ
Sunday, December 11, 2011
കാരണങ്ങൾ
പട്ടിണി കിടക്കാത്തതു കൊണ്ടാവണം
എന്റെ കവിതകൾക്കു മൂർച്ചയില്ലാത്തത്
വല്ലാതെ വായിക്കാത്തതു കൊണ്ടാവണം
എന്റെ ഭാഷക്കു നിറം മങ്ങിയ മുഖം
മനസ്സു നിറഞ്ഞു കവിഞ്ഞാലും
എഴുതിക്കളയാത്തതു കൊണ്ടാവണം
എന്റെ വാക്കുകൾ വഴുവഴുക്കുന്നത്.
നിത്യവും കുളിക്കുന്നതു കൊണ്ടാവണം
എന്റെ അക്ഷരങ്ങൾക്കു കറുപ്പു കുറഞ്ഞത്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment