കുര്യച്ചനെ തിരഞ്ഞു ചെന്നപ്പോൾ
ഒരു കുളം വൃത്തിയാക്കുന്ന
വൃത്തിയിലായിരുന്നു അയാൾ
കാര്യം പറഞ്ഞപ്പോൾ
കരക്കു കേറി വന്നു
വിയർപ്പും വെള്ളവും
വടിച്ചെറിഞ്ഞു
ചിന്മുദ്രാങ്കിതയോഗസമാധിയിലിരുന്നു
സുദീർഘമായ കാവ്യസംഭാഷണത്തിനൊടുവിൽ
കുര്യച്ചൻ കവിത പറഞ്ഞു
"ഞാൻ വൈക്കത്തപ്പനാണ്.
വൈക്കത്തപ്പൻ ശിവനാണ്
നിങ്ങളുദ്ദേശിക്കുന്നതുപോലെ
കാലിന്റെടെയിലെ ശിവനല്ല"
4 comments:
കുര്യച്ചന്‍ യോഗിതന്നെ! പാദമധ്യസ്ഥിതനായ ഭോഗിയല്ലതന്നെ! നന്നായി കവിത.
നന്ദി
നന്ദി
നന്ദി
Post a Comment