Friday, January 4, 2008

മടുപ്പ്

ഞാന്‍ നീ വായിച്ചു തീര്‍ത്ത ഒരു പുസ്തകം
നീ ഞാന്‍ മടക്കിവച്ച മറ്റൊരു പുസ്തകം
പരിചയത്തിന്റെ മുഖക്കുറിപ്പില്‍ നിന്ന്
വെറുപ്പിന്റെ പുറംചട്ട വരെ
നമ്മുടെ ജീവിതം
കാലഹരണപ്പെട്ട
ഒരു സാഹിത്യസിദ്ധാന്തം

4 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതിലെ താളുകള്‍ മങ്ങാതെ നൊക്കണം...


നല്ല വരികള്‍

അനാഗതശ്മശ്രു said...

മടുപ്പിന്റെ കവിത നന്നായി

Teena C George said...

പരിചയത്തിന്റെ മുഖക്കുറിപ്പില്‍ നിന്ന്
വെറുപ്പിന്റെ പുറംചട്ട വരെ...


അതിനിടയില്‍ സ്നേഹത്തിന്റെ ഒരുപാടു താളുകള്‍ നാം കാണാതെ പോകുന്നു. അതു കണ്ടെത്തിയാല്‍ പിന്നെ ജീവിതം കാലഹരണപ്പെട്ടതായി തോന്നില്ലാ...

ആശംസകള്‍...

Meenakshi said...

അക്ഷരതെറ്റ്‌ ധാരാളം , സാഫിത്യ സൃഷ്ടിയോ സാഹിത്യ സൃഷ്ടിയോ. വരികള്‍ നന്നായിരിക്കുന്നു