പ്രിയമുള്ളവരെ,
ഒരു വര്‍ഷം കൂടി കടന്നുപോവുകയാണല്ലോ.ഭൂമിയില്‍ നാം പിന്നിടുന്ന ഓരോ വര്‍ഷവും നമ്മുടെ ജീവിതത്തിന്റെ സംസാരിക്കുന്ന സാക്ഷ്യപത്രങ്ങളായി ചരിത്രത്തിലേക്ക് ചേര്‍ക്കപ്പെടുന്നു.എത്ര വര്‍ഷങ്ങള്‍ പിന്നിട്ടാലും സാങ്കേതികമായി നാം എത്രതന്നെ വളര്‍ന്നാലും പരസ്പരം ധ്വംസിക്കുന്ന ഒരു സംസ്കാരത്തില്‍ നിന്ന് മാറാത്തിടത്തോളം പുതിയ കാലത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താന്‍ നമുക്കാവില്ല.ചരിത്രത്തില്‍ നിരപരാധികളുടെ ചോര പുരണ്ടുകൊണ്ടേയിരിക്കുന്നു.
ചുറ്റിലും ഒന്നു കണ്ണോടിച്ചാല്‍ തന്നെ അസമതയുടെ, അസഹിഷ്ണുതയുടെ , എത്ര എത്ര ചിത്രങ്ങളാണ്
തെളിഞ്ഞു വരുന്നത്.ഇവിടെ പ്രത്യാശ വെറും ഔപചാരികത മാത്രമാകുന്നു.ശ്രീ മണമ്പൂര്‍ രാജന്‍ബാബുവിന്റെ വരികള്‍ ഓര്‍മ്മിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
ഉയിരില്‍ ചാലിച്ചു-
കുറിയിടാനെങ്കില്,
പുതുവരം വേണ്ട,
വരികയും വേണ്ട
പുതിയ വര്‍ഷമേ,
നിനക്കു നിന്ദനം
ആശംസകളോടെ
സന്തോഷ് നെടുങ്ങാടി
3 comments:
aaSamsakaL
പുതുവത്സരാശംസകള്‍
നവവ്ത്സരാശംസകള്.
പ്രതീക്ഷയാണല്ലോ നമ്മെ നയിക്കുന്നത്.
ആ കവിത ഒരു വിലാപം മാത്രമായിരിക്കട്ടെ.!
Post a Comment