Thursday, November 22, 2007

കവിതയുടെ നാനാര്‍ത്ഥങ്ങള്‍

കവിതയില്‍ ചാഞ്ഞിരിക്കാം
ചെരിഞ്ഞിരിക്കാം
മലര്‍ന്നുകിടന്ന്
നീലാകാശം കാണാം
കവിത സ്വാതന്ത്ര്യപ്രഖ്യാപനമാണ്

ബോംബ് വര്‍ഷിക്കപ്പെടുന്ന
ആകാശങ്ങളില്‍ നിന്ന്
യുദ്ധക്കെടുതികളില്‍ നിന്ന്
പലായനം ചെയ്യാന്‍
വിധിക്കപ്പെടുന്ന
ജനതകള്‍ക്ക്
കവിത ഒരു നീണ്ട നിലവിളിയാണ്

ചോര തളം കെട്ടിനില്‍ക്കുന്ന
മനുഷ്യമാംസം മണക്കുന്ന
തെരുവുകളില്‍
കവിത രതിയും സ്വപ്നവും
പ്രണയവുമാകുന്നതെങ്ങനെ

കവിത അതിജീവനത്തിന്റെ
അതിഭീകരമായ
ഉണങ്ങാത്ത മുറിവുകളായിരിക്കണം

5 comments:

G.MANU said...

ബോംബ് വര്‍ഷിക്കപ്പെടുന്ന
ആകാശങ്ങളില്‍ നിന്ന്
യുദ്ധക്കെടുതികളില്‍ നിന്ന്
പലായനം ചെയ്യാന്‍
വിധിക്കപ്പെടുന്ന
ജനതകള്‍ക്ക്
കവിത ഒരു നീണ്ട നിലവിളിയാണ്

good lines

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

നന്നായിരിക്കുന്നു സന്തോഷ്‌ . ആശംസകള്‍

arajakan said...

പാലായനം പോലും നിഷേധിക്കപ്പെട്ട ജനതയ്ക്ക് കവിത നിലവിളിയാല്ലാ....!വെറും ഗദ്ഗദം പോലുമല്ല....!അത് അശാന്തമായ നിശ്ശബ്ദതയാകുന്നു...!നിലവിളിക്കുന്ന മൌനമാകുന്നു...!

സന്തോഷ് നെടുങ്ങാടി said...

thank you manu

സന്തോഷ് നെടുങ്ങാടി said...

athe ARAJAKAN
KAVITHA NILAVILIKKANAM.MANUSHYAPAKSHATHTHU NINNU NIRANTHARAM NILAVILKKALAANU ENTE SWAPNAM