Friday, November 5, 2010

കുര്യച്ചൻ പറഞ്ഞ കവിത

കുര്യച്ചനെ തിരഞ്ഞു ചെന്നപ്പോൾ
ഒരു കുളം വൃത്തിയാക്കുന്ന
വൃത്തിയിലായിരുന്നു അയാൾ

കാര്യം പറഞ്ഞപ്പോൾ
കരക്കു കേറി വന്നു
വിയർപ്പും വെള്ളവും
വടിച്ചെറിഞ്ഞു
ചിന്മുദ്രാങ്കിതയോഗസമാധിയിലിരുന്നു


സുദീർഘമായ കാവ്യസംഭാഷണത്തിനൊടുവിൽ
കുര്യച്ചൻ കവിത പറഞ്ഞു

"ഞാൻ വൈക്കത്തപ്പനാണ്‌.
വൈക്കത്തപ്പൻ ശിവനാണ്‌
നിങ്ങളുദ്ദേശിക്കുന്നതുപോലെ
കാലിന്റെടെയിലെ ശിവനല്ല"

4 comments:

P P RAMACHANDRAN said...

കുര്യച്ചന്‍ യോഗിതന്നെ! പാദമധ്യസ്ഥിതനായ ഭോഗിയല്ലതന്നെ! നന്നായി കവിത.

സന്തോഷ് നെടുങ്ങാടി said...

നന്ദി

സന്തോഷ് നെടുങ്ങാടി said...

നന്ദി

സന്തോഷ് നെടുങ്ങാടി said...

നന്ദി