Friday, January 18, 2008

മാറ്റം

അരികിലൂടൊഴുകിയ പുഴയെ നോക്കി
മരം ചിരിച്ചതാണ് തുടക്കം
തന്റെ തളിരുകള്‍ നല്‍കിയ മരത്തിന്
പുഴ നുരയും കുളിരും പകരം നല്‍കി
ഋതുഭേദങ്ങളിലൂടെ സൌഹൃദം വളര്‍ന്നു
വര്‍ഷകാലത്ത് പുഴ കാതരയായി കലങ്ങിയൊഴുകി
ശിശിരങ്ങളില്‍ മരം ഇല പൊഴിച്ചു നിന്നു

പിന്നീടെപ്പൊഴോ മരം തന്റെ പ്രാരബ്ധങ്ങളുടെ
കഥകള്‍ പുഴയോടു പറഞ്ഞു

പുഴ വഴി മാറി ഒഴുകുവാന്‍ തുടങ്ങി


2 comments:

അനാഗതശ്മശ്രു said...

പുഴയൊഴുകും വഴി......
വഴിതെറ്റുന്ന പുഴ.....
:)

ഹാരിസ്‌ എടവന said...

പരത്തി പറയുന്നതിലല്ല കാര്യം
കുറുക്കി പറയുന്നതിലാണു.
കുറെ നാളുകള്‍ക്കു ശേഷം
ഒരു ചെറുകവിത
ചിന്തിപ്പിച്ചു.
സന്തൊഷ് നന്ദി.
ബാക്കി കൂടി വായിക്കട്ടെ